111ാം വാര്‍ഷികാഘോഷത്തില്‍ ചേലിയ യു.പി സ്കൂള്‍; വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും മധുര ഗീതങ്ങളുമായി ലയം 2025
കൊയിലാണ്ടി: നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്കിയ ചേലിയ യു.പി സ്കൂള്‍ 111ാം വാര്‍ഷികാഘോഷത്തിന്റെ നിറവില്‍. ലയം 2025 എന്ന പേരില്‍ സംഘടിപ്പിച്ച വാര്‍ഷികാഘോഷ പരിപാടി പ്രശസ്ത സിനിമാ നാടക പ്രവര്‍ത്തകനും അധ്യാപകനും ആയ ശിവദാസ് പൊയില്‍ക്കാവ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സജേഷ് മലയില്‍ അധ്യക്ഷം വഹിച്ചു.
ചടങ്ങില്‍ മികച്ച കൈയെഴുത്ത് പ്രതിഭയ്ക്ക് കെ.പി മാധവന് മാസ്റ്ററുടെ കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം ഗീത ടീച്ചര്‍ നല്കി. വിവിധ വിഷയങ്ങളില്‍ വിജയം കൈവരിച്ച കുട്ടികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണം വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ ഷുക്കൂര്‍ നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് കെ.പി ദിവ്യ ടീച്ചര്‍ സ്വാഗത ഭാഷണം നടത്തി.
വാര്‍ഡ് മെമ്പര്‍ തങ്കം, മാനേജര്‍ എന്‍.വി.ബാബുരാജ്, പ്രോഗാം കണ്‍വീനര്‍ രമ്യ, എം.പി.ടി.എ വൈസ് പ്രസിഡണ്ട് സുഷിത, വേണുഗോപാല്‍, ശ്രീരേഖ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷിബു.ടി.കെ നന്ദി പറഞ്ഞു. ശേഷം കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികള്‍, മധുര ഗീതങ്ങള്‍ എന്നിവ അരങ്ങേറി.
Summary: Chelia UP School on 111th Anniversary Celebration