ഇനി കളറാകും; പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം


നവമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പുത്തൻ ഫീച്ചറുകൾ എത്തുന്നു. ഇൻസ്റ്റഗ്രാം ഡയറക്ട് മെസേജ് കൂടുതൽ വിനോദകരമാക്കുന്നതിനുള്ള ഫീച്ചറുകളാണ് പ്രധാനമായും പുതുതായി എത്തിയിരിക്കുന്നത്. ഇൻസ്റ്റൻറ് ട്രാൻസ്‌ലേഷൻ, മ്യൂസിക് സ്റ്റിക്കർ, ഷെഡ്യൂൾഡ് മെസേജ്, പിൻ കണ്ടൻറ്, ഗ്രൂപ്പ് ചാറ്റ് ക്യുആർ കോഡ് തുടങ്ങിയ 5 ഫീച്ചറുകൾ വരുന്നതായാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

1.മ്യൂസിക് സ്റ്റിക്കർ

സ്റ്റിക്കറുകൾ ഉപയോഗിച്ച് ഇനി മുതൽ ഇൻസ്റ്റഗ്രാം ഡിഎമ്മിൽ സംഗീതം മറ്റുള്ളവരുമായി പങ്കുവെക്കാം. ഇങ്ങനെ സംഗീതം പങ്കുവെക്കാൻ ചാറ്റിലെ സ്റ്റിക്കർ ട്രേ തുറന്ന്, മ്യൂസിക് എന്ന ഓപ്ഷനിൽ ടാപ് ചെയ്ത് ഇൻസ്റ്റഗ്രാം ഓഡിയോ ലൈബ്രറിയിൽ നിന്ന് ഓഡിയോ സെലക്ട് ചെയ്യാം. പാട്ടിൻറെ ട്രാക്കിൽ ടാപ് ചെയ്ത് 30-സെക്കൻഡ് ദൈർഘ്യമുള്ള പ്രിവ്യൂ മറ്റൊരാൾക്ക് DM വഴി അയക്കാം.

2.മെസേജ് ട്രാൻസ്‌ലേഷൻ

പുതിയ ഫീച്ചറോടെ ഇൻസ്റ്റ DM-ന് ഉള്ളിൽ വച്ചുതന്നെ യൂസർമാർക്ക് മെസേജുകൾ ട്രാൻസ്‌ലേഷൻ ചെയ്യാനാകും. ഇൻസ്റ്റയിൽ ചാറ്റിംഗ് ഇത് അനായാസമാക്കും. അയച്ചതോ വന്നതോ ആയ മെസേജിൽ ഒന്ന് ടാപ് ചെയ്താൽ ട്രാൻസ്‌ലേഷൻ ചുവടെയായി കാണാനാകും.

3.പിൻഡ് കണ്ടൻറ് ഇൻ ചാറ്റ്സ്

ഇതിലൂടെ ഇൻസ്റ്റഗ്രാം യൂസർമാർക്ക് വ്യക്തിഗത മെസേജിലോ ഗ്രൂപ്പ് മെസേജിലോ ഒരു പ്രത്യേക മെസേജ് പിൻ ചെയ്ത് വെക്കാം. ഷെയർ ചെയ്ത ഇമോജും പോസ്റ്റും റീലും ഇത്തരത്തിൽ പിൻ ചെയ്യാൻ കഴിയും. ഇങ്ങനെ പിൻ ചെയ്യാനായി, മെസേജിൽ ഹോൾഡ് ഡൗൺ ചെയ്ത്, പിൻ എന്ന ഓപ്ഷനിൽ ടാപ് ചെയ്യുക.


4.ഷെഡ്യൂൾഡ് മെസേജസ്

DM-ന് ഉള്ളിൽ മെസേജുകളും റിമൈൻഡറുകളും ഷെഡ്യൂൾ ചെയ്യാനുള്ള സംവിധാനമാണ് മറ്റൊരു പുതിയ ഫീച്ചർ. മെസേജ് ഷെഡ്യൂൾ ചെയ്യാനായി, മെസേജ് ടൈപ്പ് ചെയ്ത ശേഷം സെൻറ് ബട്ടണിൽ ഹോൾഡ് ചെയ്താൽ മതി. ഇതോടെ നിങ്ങൾക്ക് ഷെഡ്യൂൾ ചെയ്യേണ്ട തിയതിയും സമയവും തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ വരും. അതിന് ശേഷം സെൻറ് ബട്ടൺ അമർത്തിയാൽ ഷെഡ്യൂളിംഗ് പൂർത്തിയായി.

5.ഗ്രൂപ്പ് ചാറ്റ് ക്യുആർ കോഡ്

ഇനി മുതൽ ഗ്രൂപ്പ് ചാറ്റുകൾക്കായി പേർസണലൈസ്‌ഡ് ക്യുആർ കോഡ് ഷെയർ ചെയ്യാം. ഗ്രൂപ്പ് ചാറ്റുകളിലേക്ക് ആളുകളെ ക്ഷണിക്കാൻ ഇതുവഴി എളുപ്പമാകും. ഏത് ഗ്രൂപ്പ് ചാറ്റിലേക്കാണോ ആളുകളെ ക്ഷണിക്കേണ്ടത് അത് തുറന്ന്, മുകളിലെ ഗ്രൂപ്പ് പേരിൽ ടാപ് ചെയ്യുക. അതിന് ശേഷം ഇൻവൈറ്റ് ലിങ്ക് എന്ന ഓപ്ഷനും, ക്യുആർ കോഡ് എന്ന ഓപ്ഷനും ടാപ് ചെയ്യുക. അതോടെ ലഭിക്കുന്ന ക്യുആർ കോഡ് ഷെയർ ചെയ്യാനും സേവ് ചെയ്യാനും സാധിക്കും.