ഇനി ഉത്സവത്തിനായുള്ള കാത്തിരിപ്പ്; ഭക്തിസാന്ദ്രമായി വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രത്തിലെ പ്ലാവ് കൊത്തല്‍ ചടങ്ങ്
കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായുള്ള പ്ലാവ് കൊത്തല്‍ ചടങ്ങ് നടന്നു. രാവിലെ ഒമ്പത് മണിക്ക് കൊടക്കാട്ടുമുറി ടക്കെ തയ്യില വളപ്പില്‍ ശ്രീനിവാസന്റെ പറമ്പില്‍ നിന്നുള്ള പ്ലാവാണ് ആചാരപ്രകാരം മുറിച്ച് ക്ഷേത്ര മഹോത്സവാരംഭം കുറിച്ചത്. ക്ഷേത്രം ആട്ടക്കാരനാണ് ആദ്യമായി പ്ലാവ് കൊത്തിയത്. ക്ഷേത്രത്തിലെ തണ്ടാന്‍മാരില്‍ മുതിര്‍ന്ന തണ്ടാനായ പാറപ്പുറത്ത് ഗോപാലനാണ് രണ്ടാമതായ പ്ലാവ് കൊത്തിയത്.
ഓരോ വര്‍ഷവും പ്രദേശവാസികളാരെങ്കിലും നേര്‍ച്ചയായി നല്‍കുന്ന പ്ലാവാണ് മുറിക്കുക. പ്ലാവ് കൊത്തി ക്ഷേത്രത്തില്‍ കൊണ്ട് വന്നതിന് ശേഷം നടുക്കുനി തറവാട്ടുകാരുടെ വക ഭക്ത ജനങ്ങള്‍ക്ക് ചക്കയും കഞ്ഞിയും വിതരണം ചെയ്തു വര്‍ഷങ്ങളായ് നടുക്കുനി തറവാട്ടുകാരുടെ വകയാണ് ഇത് നല്‍കി വരുന്നത്.
മാര്‍ച്ച് രണ്ട് മുതല്‍ ഏഴ് വരെയാണ് ക്ഷേത്ര ഉത്സവം. കൊടിയേറ്റ ദിവസമായ മാര്‍ച്ച് രണ്ടിന് കരിമരുന്ന് പ്രയോഗവും സമൂഹസദ്യയുമുണ്ടാകും.
Summary: Plow carving ceremony at Viyyur Sakthankulangara temple with devotion