കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെ സി.പി.എം കാല്‍നട പ്രചരണ ജാഥ
കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി ഏരിയ കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു. കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെയും വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങള്‍ എടുത്തു കളഞ്ഞു കാവ്യവല്ക്കരിക്കുന്നതിന് എതിരെയുമാണ് ജാഥ സംഘടിപ്പിച്ചത്.
എളാട്ടേരിയില്‍ ചേര്‍ന്ന് സ്വീകരണ സമ്മേളനത്തില്‍ സിപിഐഎം ചെങ്ങോട്ടുകാവ് ലോക്കല്‍ കമ്മിറ്റി അംഗം ധനീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജാഥാ ക്യാപ്റ്റന്‍ ചന്ദ്രന് മാസ്റ്റര്‍ ഹാരാര്‍പ്പണം ഏറ്റുവാങ്ങി സംസാരിച്ചു. കേന്ദ്ര അവഗണനക്കെതിരെ ആദായനികുതി ഓഫീസ് മാര്‍ച്ചില്‍ എല്ലാവരും അണിചേരണമെന്ന് അഭ്യര്‍ത്ഥിച്ചു.
ലോക്കല്‍ കമ്മിറ്റി മെമ്പര്‍ രതീഷ് സി.എം സ്വാഗതം പറഞ്ഞ ചടങ്ങില്‍ എല്‍.ജി ലിജീഷ,് സതീഷ് ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.