കെ.സ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി കടിയങ്ങാട് കല്ലൂർ മുഹമ്മദലിയുടെ മകൾ അഞ്ജല ഫാത്തിമ അന്തരിച്ചു


പേരാമ്പ്ര: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.സ്.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറിയും, മുസ്‌ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടും റഹ്മാനിയ ഹയർ സെക്കന്ററി സ്കൂൾ (മെഡിക്കൽ കോളേജ്) അധ്യാപകനുമായ കടിയങ്ങാട് കല്ലൂർ ഹൗസിൽ കല്ലൂർ മുഹമ്മദലിയുടെ മകൾ അഞ്ജല ഫാത്തിമ അന്തരിച്ചു. ഇരുപത്തിനാല് വയസായിരുന്നു.

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൈസൂർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ എം.എസ്.സി അവസാനവർഷ വിദ്യാർഥിയാണ്.

ഉമ്മ: സബീന കൊടക്കൽ (അധ്യാപിക, കൂത്താളി എ.യു.പി സ്കൂൾ).

Description: KADIYANGAD Kallur Muhammadali’s daughter Anjala Fatima passed away