‘മാനദണ്ഡവിരുദ്ധമായി ഇറക്കിയ സ്ഥലം മാറ്റ ഉത്തരവ് റദ്ദ് ചെയ്യുക’; കൊയിലാണ്ടി അടക്കമുള്ള താലൂക്ക് ഓഫീസുകൾക്ക് മുമ്പില്‍ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ യൂണിയൻ
കോഴിക്കോട്: കോഴിക്കോട് കലക്ടറേറ്റ്, കൊയിലാണ്ടി, വടകര, താമരശ്ശേരി താലൂക്ക് ഓഫീസുകൾക്ക് മുമ്പിൽ കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിച്ചു. ജില്ലയിലെ റവന്യൂ വകുപ്പിൽ മാനദണ്ഡ വിരുദ്ധമായി ഇറക്കിയ സ്ഥലം മാറ്റ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ യൂണിയൻ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് 18.02.2025 വരെ ഉത്തരവ് മരവിപ്പിക്കുകയും അതിനിടയ്ക്ക് ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾ പരിഹരിക്കും എന്നും എ.ഡി.എം. ഉറപ്പുനൽകിയിരുന്നു. എന്നാൽ അതേ ഉത്തരവ് നടപ്പാക്കാനുള്ള ശ്രമത്തിനെതിരെയാണ് യൂണിയന്‍ ഇന്ന് പ്രക്ഷോഭം സംഘടിപ്പിച്ചത്.
കൊയിലാണ്ടി താലൂക്ക് ഓഫീസിന് മുമ്പിൽ രാവിലെ നടന്ന പ്രക്ഷോഭത്തിന് കെ.മിനി, കെ.കെ ബാബു, എം.പി ജിതേഷ് ശ്രീധർ, സി.ജി സജിൽ കുമാർ, എക്സ് ക്രിസ്റ്റിദാസ്, എസ്.കെ ജെയ്സി, പി.കെ പ്രബിലാഷ്, കെ.ബൈജു, സി.കെ ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
Description: ‘Cancel transfer order passed irregularly’; Kerala NGO Union protested in front of taluk offices