സ്‌കൂളിനായി അധ്യാപകന്റെ സമര്‍പ്പണം; നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകല അധ്യാപകന്‍ വരച്ച ഗാന്ധിജിയുടെ ചിത്രങ്ങള്‍ കൈമാറി



കൊയിലാണ്ടി: നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകല അധ്യാപകനായ രഷിത്ത് ലാല്‍ വരച്ച മഹാത്മജിയുടെ ചിത്രങ്ങള്‍ സ്‌കൂളിന് കൈമാറി. സ്‌കൂളിന് സമര്‍പ്പിച്ച ഗാന്ധിജിയുടെ പൂര്‍ണ്ണചിത്രങ്ങള്‍ ഹെഡ്മാസ്റ്റര്‍ എന്‍.എം.മൂസക്കോയ അനാച്ഛാദനം ചെയ്തു.

ഡെപ്യുട്ടി ഹെഡ്മിസ്ട്രസ് പി.ഷീന, വി.സി. സാജിദ്, എം.കെ. രാകേഷ്, എം.പി. അബ്ദുള്‍ ജലീല്‍, പ്രിയരജഞ്‌നി, ഷാജി കാവില്‍, സി.പി. സുജാല്‍, സി. മുസ്ഥഫ, വി.കെ. നൗഷാദ്, രഷിത്ത് ലാല്‍, എ.കെ. സുരേഷ് ബാബു, ശ്രീരജിനി എന്നിവര്‍ സംസാരിച്ചു.

Summary: Art teacher of Natuvannoor Government Higher Secondary School handed over the pictures of Gandhiji.