ആന എഴുന്നള്ളിപ്പില്‍ ചട്ടലംഘനമുണ്ടായി;ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശം,, മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ ആന എഴുന്നള്ളിപ്പില്‍ ചട്ടലംഘനമുണ്ടായെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. നാട്ടാന പരിപാലന ചട്ടം ലംഘിച്ചുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സോഷ്യല്‍ ഫോറസ്ട്രി
കണ്‍സര്‍വേറ്റര്‍ കീര്‍ത്തി ആര്‍ , വനംവകുപ്പും ചേര്‍ന്ന് റിപ്പോര്‍ട്ട് മന്ത്രിയ്ക്ക് സമര്‍പ്പിച്ചു. വേണ്ട നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് കണ്‍സര്‍വേറ്റര്‍ വ്യക്തമാക്കി.

വൈകീട്ട് ആറുമണിയോടെ തിടമ്പേറ്റി എഴുന്നള്ളിയ്ക്കാന്‍ തുടങ്ങുന്ന സമയത്ത് ആനകള്‍ നില്‍ക്കുനന് സ്ഥലത്തിന്റെ മുമ്പിലായി പടക്കം പൊട്ടിയതിനാലാണ് ആനയുടെ പാപ്പാന്റെ മൊഴിയില്‍ നിന്നും പരിസരവാസികളോട് ചോദിച്ച് അറിഞ്ഞതില്‍ നിന്നും മാധ്യമങ്ങളിലൂടെ പുറത്തിറങ്ങിയ വീഡിയോകളിലൂടയും മനസ്സിലാക്കുന്നതെന്നും, പീതാംബരന്‍ എന്ന ആന പടക്കത്തിന്റെ ശബ്ദം കോട്ടതോടെ വിരണ്ട് ഗോകുല്‍ എന്ന ആനയെ കുത്തുകയും കുത്തേറ്റ ഗോകുല്‍ എന്ന ആന ക്ഷേത്രത്തിന്റെ സമീപമുള്ള പഴയ ഓടിട്ട കെട്ടിടത്തിന് തട്ടുകയും കെട്ടിടത്തിന്റെ ചുവരും മേല്‍ക്കൂരയും തകര്‍ന്ന് സമീപത്ത് നില്‍ക്കുന്നവരുടെ മേല്‍ പതിക്കുകയുമാണ് ഉണ്ടായതെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സംഭവത്തില്‍ ആനയുടെ കാലില്‍ ഇടച്ചങ്ങല ഇട്ടിരുന്നില്ലെന്നും കൂടാതെ വെടിക്കെട്ട് അശ്രദ്ധമായാണ് നടത്തിയെതന്നും അസിസ്റ്റന്റ് ഫോറന്‍സ് കണ്‍സര്‍വേറ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ച്ചയായ വെടിക്കെട്ടിന്റെ ആഘാതത്തില്‍ ഗുരുവായൂര്‍ പീതാംബരന്‍ എന്ന ആന പ്രകോപിതനാവുകയും ഇടയുകയുമായിരുന്നുവെന്നും ഇത് നാട്ടാന ചട്ട പരിപാലന പ്രകാരം ലംഘനമാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ കോടതി ഇടപെട്ടു. ഗുരുവായൂര്‍ ദേവസ്വത്തിനോടും വനം മന്ത്രിയോടും വിശദീകരണം നേടി ഹൈക്കോടി. ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ആനയുടെ ഭക്ഷണം , യാത്ര എന്നിവ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്ര ദൂരത്തേയ്ക്ക് ആനയെ കൊണ്ടുപോയത് എന്തിനെന്നും കോടതി ആരാഞ്ഞു.

സംഭവത്തെ തുടര്‍ന്ന് സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ കീര്‍ത്തി ആര്‍ രാവിലെ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇന്ന് 11 മണിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വൈകീട്ടോടെ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.