സീനിയേഴ്സിനെ ബഹുമാനിച്ചില്ല; പാനൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ധനം
പാനൂർ: സീനിയേഴ്സിനെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമായി മർദ്ധിച്ചതായി പരാതി. കൊളവല്ലൂർ പി ആർ മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് നിഹാലിനാണ് മർദനമേറ്റത്. ഇന്നലെയായിരുന്നു സംഭവം.
സീനിയേഴ്സിനെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞ് അഞ്ച് പ്ലസ് ടു വിദ്യാർഥികൾ ചേർന്ന് നിഹാലിനെ മർദ്ധിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടി, ഇടതു കൈ ചവിട്ടി ഒടിച്ചെന്നും പരാതിയിലുണ്ട്. കൈക്ക് ഗുരുതരമായി പരുക്കേറ്റ നിഹാലിനെ തലശ്ശേരിയിലെ സഹകരണാശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കുട്ടിയുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതർക്കും പോലീസിനും പരാതി നൽകി.
Description: Seniors were not respected; Plus One student brutally beaten up in panoor