നമ്പ്രത്തുകരയില്‍ വീട്ടിലേക്ക് നടന്നുപോകുംവഴി മധ്യവയസ്കന് നേരെ ആക്രമണം; കഴുത്തിലും കൈയ്ക്കും വെട്ടേറ്റു
കീഴരിയൂര്‍: നമ്പ്രത്തുകരയില്‍ വീട്ടിലേക്ക് നടന്ന് പോകുംവഴി മധ്യവയസ്കന് വെട്ടേറ്റു. ഉണിച്ചിരാംവീട്ടില്‍ താഴെ സുരേഷിനാണ് വെട്ടേറ്റത്. മുഖത്തും കഴുത്തിലും വെട്ടേറ്റ നിലയില്‍ വീട്ടിലെത്തിയ ഇയാളെ ബന്ധുക്കള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അക്രമിയാരാണെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സയ്ക്കുശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരേഷിന്റെ മൊഴിയെടുത്താലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
രാവിലെ ജോലിയ്ക്കായി വീട്ടില്‍ നിന്നും പോയതായിരുന്നു. പണിയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് പറയുന്നത്.
Summary: Attack on middle-aged man while walking home in Nambaratukara