”ശമ്പള പരിഷ്‌കരണ നടപടി പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നിലപാട് വഞ്ചനാപരം”; പയ്യോളിയില്‍ ട്രഷറിയ്ക്ക് മുമ്പില്‍ കെ.എസ്.എസ്.പി.എ പ്രതിഷേധം


കൊയിലാണ്ടി: നിരാശജനകമായ സംസ്ഥാന ബജറ്റ്, ശമ്പള പരിഷ്‌കരണ നടപടി പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ വഞ്ചന എന്നിവയെക്കെതിരെ കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേര്‍സ് അസോസിയേഷന്‍. കെ.എസ്.എസ്.പി.എ സംസ്ഥാന വ്യാപകമായി ട്രഷറികള്‍ക്ക് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി.

പയ്യോളി ട്രഷറിയ്ക്ക് മുന്നില്‍ നടത്തിയ സംഗമം കെ.പി.സി.സി മെമ്പര്‍ മഠത്തില്‍ നാണു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് പി.വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി.സത്യന്‍ സ്വാഗതം പറഞ്ഞു. മഠത്തില്‍ രാജീവന്‍, കെ.എന്‍.പ്രേമന്‍, ആര്‍.നാരായണന്‍ മാസ്റ്റര്‍, ശിവരാമന്‍ മാസ്റ്റര്‍, പി.ടി. വേണു, രാജന്‍ മാസ്റ്റര്‍, രാമചന്ദ്രന്‍ നമ്പ്യാര്‍, പ്രകാശന്‍ കൂവില്‍ എന്നിവര്‍ സംസാരിച്ചു.