വൃക്കരോഗ ജീവിതശൈലീ രോഗ നിര്‍ണയ ക്യാമ്പുമായി കാവുംവട്ടം ഓട്ടോ ബ്രദേഴ്‌സ്
കൊയിലാണ്ടി: കാവുംവട്ടം ഓട്ടോ ബ്രദേഴ്‌സ് വൃക്കരോഗ, ജീവിതശൈലീ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ടും ഇഖ്‌റ ഹോസ്പിറ്റലുമായി ചേര്‍ന്ന് സ്‌നേഹസ്പര്‍ശം എന്ന പേരിലാണ് ക്യാമ്പ് നടത്തിയത്.
ഡോ. ദര്‍ശന ടെസ്റ്റുകളെ സംബന്ധിച്ച് സംസാരിച്ചു. കെ.കെ.വിജില, ഗിരിജ ഷാജി, എം.കെ.അലി, അസീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഓട്ടോ ബ്രദേഴ്‌സ് സെക്രട്ടറി സജിത്ത് ലാല്‍ സ്വാഗതവും ലിബീഷ് നന്ദിയും പറഞ്ഞു. നൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.