കൂട്ടാലിട സ്വദേശിയായ മധ്യവയസ്ക്കനെ പത്ത് ദിവസത്തിലേറെയായി കാണാനില്ലെന്ന് പരാതി
ബാലുശ്ശേരി: കൂട്ടാലിട സ്വദേശിയായ മധ്യവയസ്ക്കനെ പത്ത് ദിവസത്തിലേറെയായി കാണാനില്ലെന്ന് പരാതി. പൂനത്ത് കോട്ടകുന്നുമ്മല്‍ ഷിജു(39) എന്നയാളെയാണ് 21.01.2025 മുതല്‍ കാണാതായത്.
വീട്ടില്‍ നിന്നും പോകുമ്പോള്‍ ഷര്‍ട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്. ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന വ്യക്തിയാണെന്ന് ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
പല തവണ വീട്ടില്‍ നിന്നും പോകാറുണ്ടെന്നും പിന്നീട് ആളുകള്‍ കണ്ടെത്തി വിവരമറിയിക്കാറാണ് പതിവ്. നിലവില്‍ പതിനഞ്ച് ദിവസത്തിലേറെയായി ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ല. ബന്ധുക്കള്‍ ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇയാളെ കണ്ടെത്തുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 9526064780.
Summary: A middle-aged man, a native of Kootalida, has been reported missing for more than ten days.