അരയിടത്ത് പാലത്ത് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞുള്ള അപകടം; പരിക്കേറ്റത് സ്‌കൂള്‍ കുട്ടികളടക്കം 50ലേറെ പേര്‍ക്ക്- വീഡിയോ
കോഴിക്കോട്: അരയിടത്ത് പാലത്ത് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞുള്ള അപകടത്തില്‍ സ്‌കൂള്‍ കുട്ടികളടക്കം അന്‍പതിലേറെ പേര്‍ക്ക് പരിക്ക്. പരുക്കേറ്റ 42 പേരെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും 11 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പുതിയ ബസ് സ്റ്റാന്റിന് സമീപം വൈകുന്നേരം 4.15 ഓടെയാണ് അപകടം നടന്നത്.
പാളയത്തില്‍ നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കെ.എല്‍ 12 സി 6676 ബസാണ് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ബസ് അരയിടത്തുപാലം അവസാനിക്കുന്ന ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് വിവരം.
പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി. ഗതാഗതം സുഗമമാക്കാന്‍ ബസ് ഇവിടെ നിന്ന് മാറ്റാനുള്ള ശ്രമം തുടങ്ങി. പരുക്കേറ്റവരടക്കം യാത്രക്കാരെയെല്ലാം ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്.
Summary: Bus overturns on bridge in Araiyadhu; more than 50 people, including school children