അരയിടത്ത് പാലത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്. ബൈക്കില്‍ ഇടിച്ചാണ് ബസിന്റെ നിയന്ത്രണം വിട്ടതെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന പ്രാഥമിക വിവരം. ബൈക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരില്‍ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒരാള്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും ചികിത്സയിലാണ്.
പാളയം ബസ് സ്റ്റാന്റില്‍ നിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് പുതിയ ബസ് സ്റ്റാന്റിന് സമീപത്തുവെച്ച് തലകീഴായി മറിഞ്ഞത്. ബസ് അമിതവേഗതയിലായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടര്‍ന്ന് ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
ബൈക്ക് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ബസില്‍ നിറയെ ആളുകളുണ്ടായിരുന്നു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Summary: