സൗന്ദര്യമില്ലെന്നും സ്ത്രീധനം കുറഞ്ഞ് പോയെന്നും പറഞ്ഞ് ഉപദ്രവം; മലപ്പുറത്തെ യുവതിയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ പരാതിയുമായി കുടുംബം
മലപ്പുറം: എളങ്കൂരിൽ ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്തത് ഗാർഹിക പീഡനം മൂലമെന്ന് പരാതി . പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെയാണ് (25) മരിച്ചത്. സ്ത്രീധനം കുറഞ്ഞ് പോയെന്നും സൗന്ദര്യമില്ലെന്നും പറഞ്ഞായിരുന്നു ഭർത്താവിന്റെ ഉപദ്രവമെന്നാണ് പരാതി.
വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത് 2023 മെയ് മാസമായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് വിഷ്ണുജയെ പ്രഭിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പീഡനത്തിന് ഭർത്താവിന്റെ ബന്ധുക്കൾ കൂട്ട് നിന്നെന്നും ആരോപണമുണ്ട്.
ഭർത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്ന് വിഷ്ണുജയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.
Summary: Family files complaint against in-laws over death of young woman in Malappuram