പേരാമ്പ്ര കൈപ്രം പാറക്കെട്ടില്‍ മൊയ്തു അന്തരിച്ചു
പേരാമ്പ്ര: കൈപ്രം പാറക്കെട്ടില്‍ മൊയ്തു അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ദീര്‍ഘകാലം ദുബൈയില്‍ പ്രവാസിയായി ജോലി അനുഷ്ടിച്ചിരുന്നു. കൈപ്രം മഹല്ല് കമ്മിറ്റി അംഗമായും കൈപ്രം ജുമാമസ്ജിദ് നിര്‍മ്മാണക്കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: കുഞ്ഞയിഷ കാട്ടില്ലത്ത് (മൂരികുത്തി). മക്കള്‍: റഷീദ് (ദുബൈ), റാഫി (ദോഹഗോള്ഡ് പള്ളിയത്ത്), ഷമീര്‍ (ദുബൈ). മരുമക്കള്‍: റുഖിയ്യ പുത്തന്‍പുരയില്‍, ഫസീല കക്കാട്, ആബിദ ചാനിയംകടവ്.
സഹോദരങ്ങള്‍: അമ്മത് അരക്കുന്നുമ്മല്‍, കുഞ്ഞബ്ദുല്ല ചാലില്‍ മീത്തല്‍ (കല്ലൂര്‍), നഫീസ കൂരാച്ചുണ്ട്.
ഖബറടക്കം: ഖബറടക്കം കൈപ്രം പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.