തുറയൂര്‍ തോലേരി ടൗണില്‍ ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു



പയ്യോളി: ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തോലേരി സ്വദേശിയായ വയോധികന്‍ മരിച്ചു. വാലിക്കുനി കണ്ണന്‍ (68) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 1.55 ഓടെയാണ് മരണം.

ജനുവരി 18 ന് വൈകീട്ട് 5 ഓടെ തുറയൂര്‍ പയ്യോളി പേരാമ്പ്ര റോഡില്‍ തോലേരി ടൗണില്‍ ചായ കുടിച്ചിറങ്ങവേയാണ് കണ്ണനെ ഓട്ടോറിക്ഷയിടിച്ചത്. അപകടത്തില്‍ റോഡിലേക്ക് വീണ് പരിക്കേറ്റ കണ്ണനെ നാട്ടുകാര്‍ ചേര്‍ന്ന് പയ്യോളിയിലെ സ്വകാര്യാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മൃതദേഹം വൈകീട്ട് 3 ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഭാര്യ: പരേതയായ വിലാസിനി.

മക്കള്‍: ശില്ല, സച്ചിന്‍.

മരുമകന്‍: സബീഷ് (മണിയൂര്‍).