‘സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനെ പൊതുസമൂഹം പിന്തുണയ്ക്കണം’; മിനി സിവില്‍ സ്‌റ്റേഷന് മുന്നില്‍ പണിമുടക്ക് വിളംബരജാഥയുമായി എസ്.ഇ.ടി.ഓ



കൊയിലാണ്ടി: പണിമുടക്ക് വിളംബരജാഥ നടത്തി എസ്.ഇ.ടി.ഓ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി. മിനി സിവില്‍ സ്‌റ്റേഷനില്‍ സംഘടിപ്പിച്ച ജാഥ കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും കവര്‍ന്നെടുക്കപ്പെട്ട ആനുകൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി നാളെ നടക്കുന്ന പണിമുടക്കിനെ പൊതുസമൂഹം പിന്തുണച്ച് ഏറ്റെടുക്കണമെന്ന് കെ എം അഭിജിത്ത് പറഞ്ഞു.

കെഎപി.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ അരവിന്ദന്‍ മുഖ്യ പ്രഭാഷണം നടത്തി. കേരള എന്‍. ജി.ഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ജി. എസ് ഉമാശങ്കര്‍, കെ.ജി.ഒ യു സംസ്ഥാന വൈസ് പ്രസിഡണ്ട് ബീന പൂവ്വത്തിങ്കല്‍, എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.പ്രദീപന്‍, കെ.എല്‍.ജി.എസ്.എ സംസ്ഥാന കമ്മിറ്റി മെമ്പര്‍ മജീദ് വി.കെ, എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ ബിനു കോറോത്ത്, സെറ്റോ താലൂക്ക് ചെയര്‍മാന്‍ വി. പ്രതീഷ്, കണ്‍വീനര്‍ മണി മാസ്റ്റര്‍, വി.പി രജീഷ് കുമാര്‍, ഷാജീവ് കുമാര്‍ എം, ഷാജി മനേഷ് എം, പ്രദീപ് സായിവേല്‍ , രാമചന്ദ്രന്‍ കെ, ഷീബ എം, പങ്കജാഷന്‍ എം തുടങ്ങിയവര്‍ സംസാരിച്ചു.