കാപ്പാട് സുഹൃത്തിനൊപ്പം എത്തിയ പെണ്‍കുട്ടി ഫോണ്‍ ചെയ്യുന്നതിനിടെ കടലില്‍ വീണു


കൊയിലാണ്ടി: സുഹൃത്തിനൊപ്പം കാപ്പാട് എത്തിയ പെണ്‍കുട്ടി കടലില്‍ വീണു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കാപ്പാട് തുവ്വപ്പാറ ഭാഗത്ത് പാറയില്‍ നിന്നും ഫോണ്‍ ചെയ്യുന്നതിനിടെ കടലിലേയ്ക്ക് വീണ് തിരയില്‍പ്പെടുകയായിരുന്നു.
കോഴിക്കോട് പുതിയറ സ്വദേശിനി ഗ്രീഷ്മ ആണ് അപകടത്തില്‍പ്പെട്ടത്.

സമീപത്ത് ഉണ്ടായിരുന്ന പ്രദേശവാസികളും കടുക്ക പറിക്കാനും എത്തിയവരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസിനെയും ലൈഫ് ഗാര്‍ഡിനെയും വിവരമറിയിക്കുകയായിരുന്നു. ലൈഫ് ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയ യുവതിയെ കാപ്പാട് സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജലിയേക്ക് കൊണ്ടുപോയി.


ലൈഫ് ഗാര്‍ഡ്മാരായ രാജന്‍ തൂവക്കാട് പറമ്പില്‍, ബിജു, ഷിജില്‍ എന്നിവരും നാട്ടുകാരായ റിനി ഷാജി മറ്റുള്ളവരും ചേര്‍ന്ന് കടല്‍ നിന്ന് രക്ഷപ്പെടുത്തുകയും സ്ഥലത്തെത്തിയ പോലീസ്‌കാരായ സുനില്‍, അജയകുമാര്‍, സുനി കെ, സിനീഷ് എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.