ഓര്‍മ്മക്കുറിപ്പും നാടകങ്ങളുമായി നടന്‍ മൊയ്തു മാനക്കല്‍; മേപ്പയ്യൂരില്‍ ‘ഓര്‍മ്മകളുടെ ഓളങ്ങളിലൂടെ..’ പുസ്തകം പ്രകാശനം ചെയ്തു
മേപ്പയ്യൂര്‍: നടനും നാടക കൃത്തുമായ മൊയ്തു മാനക്കലിന്റെ ഓര്‍മ്മക്കുറിപ്പും നാടങ്ങളും ‘ഓര്‍മ്മകളുടെ ഓളങ്ങളിലൂടെ..’പ്രകാശനം ചെയ്തു. മേപ്പയ്യൂര്‍ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ സുരേഷ് കല്‍പ്പത്തൂരിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു.
എഴുത്തുകാരന്‍ ഇബ്രാഹിം തിക്കോടി പുസ്തക പരിചയം നടത്തി. കെ.പി.കായലാട്ട് അനുസ്മരണ പരിപാടിയോട് അനുബന്ധിച്ച് നടന്ന കെ.പി.കായലാട്ട് സ്മാരകം തറക്കല്ലിടല്‍ അശോകന്‍ ചരുവില്‍ നിര്‍വഹിച്ചു. പ്രോഫസര്‍ സി.പി അബൂബക്കര്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.കുഞ്ഞിക്കണ്ണന്‍, എന്‍.എം.ദാമോദരന്‍, മേപ്പയൂര്‍ ബാലന്‍, എന്‍.കെ.ചന്ദ്രന്‍, രാമദസ് നാഗപ്പള്ളി, കെ.രതീഷ്, പി.കെ.ഷിംജിത്ത്, മൊയ്തു മാനക്കല്‍ എന്നിവര്‍ സംസാരിച്ചു. കെ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.