പാലിയേറ്റീവ് ദിനാചരണം: നന്തിയില്‍ പാലിയേറ്റീവ് സന്ദേശ റാലിയുമായി സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി
നന്തി ബസാര്‍: നന്തിയിലെ സുരക്ഷാ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി സന്ദേശറാലി സംഘടിപ്പിച്ചു. സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് നന്തി മേഖല കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയില്‍ റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ.അജയകുമാര്‍ പരിചരണ സന്ദേശം അവതരിപ്പിച്ചു. ചടങ്ങില്‍ സുരക്ഷയുടെ നന്തി മേഖല ചെയര്‍മാന്‍ പി.കെ.പ്രകാശന്‍ അധ്യക്ഷത വഹിച്ചു.
സോണല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ കെ.സിന്ധു പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും സന്ദേശദീപം തെളിയിക്കുകയും ചെയ്തു. മേഖല കണ്‍വീനര്‍ സുനില്‍ അക്കമ്പത്ത് സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ വി.ടി.ബിജീഷ് നന്ദിയും പറഞ്ഞു.