സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേ ക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. 18 വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളിലാകും സമ്പര്‍ക്ക ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും.
ജില്ലയിലെ പഠന കേന്ദ്രങ്ങള്‍:
(സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്)
ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് സെന്റര്‍, ബാലുശ്ശേരി, കോഴിക്കോട്. ഫോണ്‍ – 9656284286.
ഡിപ്ലോമ കോഴ്‌സ്:
സക്‌സസ് ലൈന്‍ വിദ്യാഭ്യാസ കേന്ദ്രം, ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം, പഴയ ബസ് സ്റ്റാന്‍ഡ്, കുറ്റ്യാടി പി.ഒ. കോഴിക്കോട്-673508. ഫോണ്‍: 7356292652.
ഫാറൂഖ് സ്‌കില്‍ ട്രെയിനിംഗ് കോളേജ് (എഫ്എസ്ടി),
എഫ്എസ്ടി കോളേജ്, ഫാറൂഖ് കോളേജ് പി.ഒ.
ഫാറൂഖ് കോളേജ്, കാലിക്കറ്റ് – 673632,
ഫോണ്‍: 9947878206
സിഐസിഎസ് കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍,
മാത്തറ, ജി.എ. കോളേജ് പി.ഒ. കോഴിക്കോട് -673014, ഫോണ്‍: 0495-2963607.