മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ട്രാവലറിൽ തീപിടുത്തം; വാഹനം പൂർണ്ണമായും കത്തിനശിച്ചു


 

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ തീപിടുത്തം. വണ്ടി പൂർണ്ണമായും കത്തി നശിച്ചു. തൃശൂർ കോഴിക്കോട് ദേശീയ പാതയിൽ ഓടികൊണ്ടിരുന്ന ട്രാവലറിനാണ് തീപിടിച്ചത്. കഞ്ഞിപ്പുരയ്ക്കും കരിപ്പോളിനും മധ്യേയാണ് അപകടമുണ്ടായത്.

ഉടനെ തന്നെ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. തീയണച്ചെങ്കിലും വാഹനം പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. ഇതേ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.