കൊയിലാണ്ടി നോർത്ത്, മൂടാടി, അരിക്കുളം സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (26/12/24) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: മൂടാടി, കൊയിലാണ്ടി നോർത്ത്, അരിക്കുളം സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. മൂടാടി സെക്ഷൻ പരിധിയില്‍ അട്ടവയൽ, തെങ്ങിൽതാഴെ, പുളിയഞ്ചേരി എന്നീ ട്രാൻസ്ഫോർമർ പരിസരങ്ങളിൽ രാവിലെ 9 മണി മുതല്‍ 1 മണി വരെ വൈദ്യുതി മുടങ്ങും. മരം മുറിക്കുന്നതിനാലാണ് ഈ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത്‌.

കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയില്‍ വിരുന്നുകണ്ടി ടെക്നിക്കൽ സ്കൂൾ പരിസരം, ഗവണ്‍മെന്റ് ഐസ് പ്ലാന്റ് എന്നിവിടങ്ങളില്‍ രാവിലെ 9.30മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. ട്രാൻസ്‌ഫോർമർ എബി മാറ്റി സ്ഥാപിക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

അരിക്കുളം സെക്ഷൻ പരിധിയില്‍ എജി പാലാസ്‌, മഞ്ഞിലാട്ക്കുന്ന് ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിലും, ബിസ്‌കറ്റ് ഫാക്ടറി ട്രാൻസ്ഫോർമറിൻ്റെ കീഴിൽ വരുന്ന തടോളി താഴം ഭാഗത്തും നാളെ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. എച്ച്ട.ടി ലൈന്‍ വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്ന്‌ കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

Description:Tomorrow (26/12/24) there will be power outage in Koyalandy North, Moodadi and Arikulam section limits.