ബാലുശ്ശേരി സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


ബാലുശ്ശേരി: ബാലുശ്ശേരി സ്വദേശി ബഹ്‌റൈനില്‍ മരിച്ചു. കരുമല വലിയവീട്ടില്‍ കബീര്‍ ആണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ഹൂറയില്‍ കഫ്തീരിയ ജീവനക്കാരനായി ഏഴുവര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഫസീല. മക്കള്‍: ഫിനു ഫാത്തിമ, ഐഷ ലിയ.