ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ ശ്രദ്ധിക്കണേ, ചിലപ്പോള്‍ നിങ്ങളെ അലട്ടുന്നത് ഫാറ്റി ലിവറാകാം


കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. മദ്യപാനികളെ മാത്രമല്ല, അല്ലാത്തവരെയും ഫാറ്റിലിവര്‍ ബാധിക്കാറുണ്ട്. ആരോഗ്യകരമല്ലാത്ത ഭക്ഷണവും വ്യായാമക്കുറവുമെല്ലാം ഈ രോഗത്തിന് കാരണമാകാം.

1. അമിത ക്ഷീണം: നിരന്തരമായ ക്ഷീണം അനുഭവപ്പെടുന്നതും ഊര്‍ജ്ജമില്ലായ്മയും ഫാറ്റി ലിവര്‍ രോഗത്തിന്റെ ലക്ഷണമായാണ് വിദഗ്ധര്‍ പറയുന്നത്.

2. വയറുവേദന: ഫാറ്റി ലിവറുള്ള ചില രോഗികള്‍ക്ക് വയറിന്റെ വലതുഭാഗത്ത് നേരിയ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടാം.

3. പെട്ടെന്ന് ഭാരം കുറയുക: ഡയറ്റൊന്നും നോക്കാതെ തന്നെ പെട്ടെന്ന് അകാരണമായി ഭാരം കുറയുന്നത് ചിലപ്പോള്‍ ഫാറ്റി ലിവറിന്റെ ലക്ഷണമാകാം.

4. മൂത്രത്തില്‍ നിറവ്യത്യാസം.

5. മഞ്ഞപ്പിത്തം: ബിലിറൂബിന്‍ എന്ന പിഗ്മെന്റ് രക്തത്തില്‍ അടിഞ്ഞുകൂടുന്നത് ചര്‍മ്മത്തിനും കണ്ണുകളുടെ വെള്ളയ്ക്കും മഞ്ഞനിറം ലഭിക്കുന്നതിന് കാരണമാകും.