മൂന്നുമണി മുതല്‍ സെന്‍ട്രല്‍ എ.എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനം, ഉച്ചമുതല്‍ പള്ളിക്കരയില്‍ ഹര്‍ത്താല്‍; പ്രവീണ്‍ കുമാറിന് അന്ത്യയാത്ര നല്‍കാനൊരുങ്ങി നാട്
തിക്കോടി: സി.പി.ഐ.എം പള്ളിക്കര ലോക്കല്‍ കമ്മിറ്റി അംഗം സി.കെ.പ്രവീണ്‍ കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് പള്ളിക്കരയും നാട്ടുകാരും. ഇന്നലെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട തുടര്‍ന്ന് വീട്ടില്‍ നിന്നും നന്തിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പാല്യാടി പ്രവീണ്‍കുമാര്‍ മരണപ്പെട്ടത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ഉച്ചയോടെ മൃതദേഹം നാട്ടിലെത്തിക്കും. മൂന്നുമണി മുതല്‍ പള്ളിക്കര സെന്‍ട്രല്‍ എ.എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനവും തുടര്‍ന്ന് നാലുമണിക്ക് വീട്ടില്‍ സംസ്‌കാര ചടങ്ങുകളും നടക്കും.
പ്രവീണിനോടുള്ള ആദരസൂചകമായി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ പള്ളിക്കരയില്‍ ഹര്‍ത്താല്‍ ആചരിക്കും. സി.പി.ഐ.എം പള്ളിക്കര ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ അഞ്ച് മണിക്ക് പള്ളിക്കരയില്‍ മൗനജാഥയും സര്‍വ്വകക്ഷി അനുശോചനയോഗവും നടക്കും.
മലബാര്‍ മെഡിക്കല്‍ കോളേജിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയി ജോലി ചെയ്യുകയായിരുന്നു പ്രവീണ്‍കുമാര്‍. കര്‍ഷക സംഘം പയ്യോളി എരിയ കമ്മിറ്റി അംഗം, കര്‍ഷക സംഘം തിക്കോടി മേഖല സെക്രട്ടറി, ഹോസ്പിറ്റല്‍ എംപ്ലോയീസ് യൂണിയന്‍ സി.ഐ.ടി.യു കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഭാര്യ: നിഖില (അധ്യാപിക കോട്ടക്കടപ്പുറം എല്‍.പി.സ്‌കൂള്‍). മകന്‍- പ്രജ്വല്‍ (വിദ്യര്‍ത്ഥി കീഴൂര്‍ എ.യുപി സ്‌കൂള്‍)
അച്ഛന്‍: പരേതനായ കരുണാകരന്‍ മാസ്റ്റര്‍
അമ്മ: പരേതയായ നാരായണി ടീച്ചര്‍.
സഹോദരങ്ങള്‍: പ്രദീപ് കുമാര്‍ (പ്രധാനാധ്യാപകന്‍ പള്ളിക്കര സെന്‍ട്രല്‍ എല്‍.പി സ്‌കൂള്‍), പ്രേംജിത് ലാല്‍ (ലോലിപോപ് ഷോപ്പ് പയ്യോളി).