സംസ്ഥാനത്ത് ചരക്ക് ​ഗതാ​ഗതം സ്തംഭിക്കും; ഒക്ടോബർ നാലിന് ചരക്കുലോറി പണിമുടക്ക്


പാലക്കാട് : ചരക്കുഗതാഗത മേഖലയിലെ തൊഴിലാളികളും ഉടമകളും ഒക്ടോബർ നാലിന് 24 മണിക്കൂർ പണിമുടക്കും. ഒക്ടോബർ രണ്ടിന്‌ തൊഴിലാളികളും തൊഴിലുടമകളും സംയുക്തമായി പ്രതിജ്ഞയെടുക്കും. പണിമുടക്ക് ദിവസം രാവിലെ ഒൻപതിന് വാളയാർ അതിർത്തിയിൽ സംയുക്തധർണ നടത്തും. ഒരു ചരക്ക് ലോറിയും കേരള അതിർത്തിയിൽ പ്രവേശിപ്പിക്കില്ലെന്ന് ലോറി ഉടമകളുടെ സംഘടന അറിയിച്ചു.

കേന്ദ്ര മോട്ടോർവ്യവസായ നിയമം പിൻവലിക്കുക, സംസ്ഥാനതലത്തിലുണ്ടാക്കിയ ചരക്ക് വാഹനവാടക നിർണയക്കമ്മിറ്റി ശുപാർശകൾ നടപ്പാക്കുക, ഓൺലൈൻ കേസുകൾ എടുത്ത് ലോറി ഉടമകളെ ദ്രോഹിക്കുന്നുവെന്ന ആരോപണമാണ് അവർ പ്രധാനമായും ഉയർത്തുന്നന്നത്‌. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന ടാക്സ് ഇടാക്കുന്നു, ഡ്രൈവർമാർക്ക് വാഹനം പാർക്ക് ചെയ്ത് വിശ്രമിക്കുന്നതിനുള്ള സൗകര്യം സംസ്ഥാനത്ത് ഇല്ല, ഇഎസ്ഐ, പി എഫ് പദ്ധതികൾ ഡ്രൈവർമാർക്ക് നടപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

Description: Freight strike on October 4