കടിയങ്ങാട് കോറോത്ത് വിമല അന്തരിച്ചു


ചങ്ങരോത്ത്: കടിയങ്ങാട് കോറോത്ത് വിമല അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.

ഭര്‍ത്താവ്: കുഞ്ഞനന്തന്‍ മാസ്റ്റര്‍ (റിട്ട. ഹെഡ് മാസ്റ്റര്‍ വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മക്കള്‍: അരുണ്‍ കുമാര്‍ (ബാംഗ്ലൂര്‍), ലേഖ. മരുമക്കള്‍: രാജേഷ് (കോഴിക്കോട്), ദിവ്യ (തളിപ്പറമ്പ്).

സഹോദരങ്ങള്‍: പരേതനായ ജസ്റ്റിസ് ബാലനാരായണ മാരാര്‍, ഗോപിനാഥ മാരാര്‍, ജാനകി (അഴിയൂര്‍), പരേതയായ പത്മിനി, പങ്കജം (അഴീക്കോട്), മധുസൂദനന്‍ (വളാഞ്ചേരി). ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒമ്പതുമണിക്ക് കടിയങ്ങാട് വീട്ടുവളപ്പില്‍ നടക്കും.