അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗം പരശ്ശേരി കുനി പി.കെ ബീന അന്തരിച്ചു


Advertisement

കാരയാട്: അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി.ഐ.എം തറമ്മൽ നോർത്ത് ബ്രാഞ്ച് അംഗവുമായ പരശ്ശേരി കുനി പി.കെ ബീന അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു.

Advertisement

അസുഖബാധിതയായതിനെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു. അസുഖം കൂടിയതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ വീട്ടില്‍വച്ച് മരണപ്പെടുകയായിരുന്നു.

Advertisement

കാരയാട് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും കെ.എസ്.കെ.ടി.യു ഏരിയ കമ്മിറ്റി അംഗവുമായിരുന്നു.

അച്ഛൻ: പരേതനായ അച്യുതന്‍. അമ്മ: ദേവി.

Advertisement

ഭർത്താവ്: പി.കെ രാജൻ (റിട്ട. അധ്യാപകന്‍ ബി.കെ നായർ മെമ്മോറിയൽ യു.പി സ്കൂൾ നിടുമ്പൊയിൽ).

മക്കൾ: ആതിര, അമൃത, അതുല്യ.

മരുമക്കൾ: ബബീഷ് കുമാർ, കരുവണ്ണൂർ (ജിഎംയുപിഎസ്‌ വേളൂർ അത്തോളി), പവി തോമസ്. തൃശൂർ (ഒമാൻ), ജിതിൻ കുന്നോത്ത് മുക്ക് (ഗവ.വനിത ഐ.ടി.ഐ കണ്ണൂർ).

സഹോദരങ്ങൾ: പി.കെ ബിന്ദു (കാരാച്ചിറ, കണ്ണൂർ), കെ.സി ബിജു (ഊരള്ളൂർ).

സംസ്‌കാരം: ഇന്ന് വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍.

Description: Former member of Arikkulam Gram Panchayat Parassery Kuni PK Beena passed away