മള്‍ട്ടി പ്ലസ് തിയേറ്ററുകള്‍, പാര്‍ക്കിങ് സൗകര്യം; കാലത്തിനൊപ്പം മാറാന്‍ കൊയിലാണ്ടിയും, നഗരസഭ നിര്‍മ്മിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മാണം പുരോഗമിക്കുന്നു


കൊയിലാണ്ടി: കാലത്തിനൊപ്പം കൊയിലാണ്ടി നഗരസഭയും മാറിക്കൊണ്ടിരിക്കുകയാണ്. നഗരസഭനിര്‍മ്മിക്കുന്ന ആധുനിക സൗകര്യമുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് നിലയുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി കഴിഞ്ഞു. നവംബര്‍ മാസത്തോടെ കെട്ടിടത്തിലെ മുറികള്‍ ലേലം ചെയ്തുതുടങ്ങും.

22 കോടി രൂപ ചെലവില്‍ ആറ് നിലയിലാണ് ഷോപ്പിംഗ് കോപ്‌ളക്‌സ് പണിയുന്നത്. ഒരോ നിലയും 10000 ചതുരശ്ര അടിയാണ്. മൊത്തം 60000ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ടാകും കെട്ടിടത്തിന്. ഗ്രൗണ്ട് ഫ്‌ളോറിലും ഒന്നാം നിലയിലുമായി 21 കടമുറികളാണുണ്ടാവുക. രണ്ട് മൂന്ന് നിലകളില്‍ ജ്വല്ലറികള്‍, ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ നടത്താനുള്ള സംവിധാനങ്ങള്‍ ഉണ്ടാകും.

നാലാം നിലയില്‍ മള്‍ട്ടി പ്ലസ് തിയേറ്ററുകളായിരിക്കും. കെട്ടിടത്തിന് മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. നൂറോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമൊരുക്കും. കെട്ടിടം ഉദ്ഘാടനത്തോടെ കൊയിലാണ്ടിയും ആധുനിക സൗകര്യങ്ങളുള്ള നഗരമായി മാറും.

നിലവില്‍ നാട്ടുകാര്‍ ഷോപ്പിംഗിനും സിനിമ കാണാനും വടകര, ബാലുശ്ശേരി, പേരാമ്പ്ര കോഴിക്കോട് എന്നിവിടങ്ങ ളെയാണ് ആശ്രയിക്കുന്നത്. പുത തലമുറയുടെ വലിയൊരാഗ്രഹമാണ് കെട്ടിടം ഉദ്ഘാടനത്തോടെ യാഥാര്‍ത്ഥ്യ മാകുന്നത്.

Summary:The construction of the shopping complex being built by the municipality is in progress in Koyilandy