ക്വിറ്റ് ഇന്ത്യ ദിനാചരണം; വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് മണിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി


വടകര: ക്വിറ്റ് ഇന്ത്യദിന പരിപാടി സംഘടിപ്പിച്ച് മണിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി. കെപിസിസി മെമ്പര്‍ അച്യുതന്‍ പുതിയെടുത്തു പ്രതിജ്ഞ ചൊല്ലി. മണ്ഡലം പ്രസിഡണ്ട് ചാലില്‍ അഷറഫ് പതാക ഉയര്‍ത്തി.

കെപിസിസി മെമ്പര്‍ അച്യുതന്‍ പുതിയെടുത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷീബ, തൊടന്നൂര്‍ ബ്ലോക്ക് മെമ്പര്‍ സി.പി വിശ്വനാഥന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ പി.എം അഷ്‌റഫ്, മൂഴിക്കല്‍ ചന്ദ്രന്‍, ശ്രീജേഷ് ടി.കെ, പ്രമീള ഒ.പി എന്നിവര്‍ സംസാരിച്ചു.