ലോക പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി മത്സരിച്ച് മെഡല്‍ നേടി മുചുകുന്ന് സ്വദേശി കെ.ടി നിധിന്‍, അനുമോദനവുമായി വിയ്യൂര്‍ ദേശീയ കലാസമിതി


കൊയിലാണ്ടി: ലോക പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച് മെഡല്‍ കരസ്ഥമാക്കിയ മുചുകുന്ന് സ്വദേശി കെ.ടി നിധിനെ ആദരിച്ച് വിയ്യൂര്‍ ദേശീയ കലാസമിതി. ഇന്ത്യയ്ക്ക് വേണ്ടി ഗ്രൂപ്പ് മത്സരത്തിനുള്ള ഏക മലയാളി കൂടിയാണ് നിധിന്‍. ഗ്രൂപ്പില്‍ 2 വെള്ളി മെഡല്‍ ഇന്ത്യ നേടി. സിംഗിള്‍ ഇനത്തിലും മത്സരിക്കുന്നുണ്ട് നിധിന്‍ മത്സരിക്കുന്നുണ്ട്.

സ്‌പോര്‍ട്‌സ് ക്ലബ്ബായ ലിറ്റില്‍ പീപ്പിള്‍ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് നിധിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയത്. ഷിജിത്ത് കെ.വി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡണ്ട് ശ്രീജ കണ്ടോത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷീബ അരീക്കല്‍ മൊമന്റോ വിതരണം ചെയ്തു.

രവീന്ദ്രന്‍ കണ്ണാടിക്കല്‍ നിധിനെ പൊന്നാട അണിയിച്ചു. കെ.വാസും അനുമോദനവും ഷിജിത്ത് കെ.വി ക്യാഷ് അവാര്‍ഡും നല്‍കി. ലക്ഷ്മി കണ്ണാടിക്കല്‍ നന്ദിയും പറഞ്ഞു.