കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒത്തുചേരലായി ദാമു കാഞ്ഞിലശ്ശേരിയുടെ ഏഴാം ചരമവാര്‍ഷികാചരണം
ചേമഞ്ചേരി: കലാ സാംസ്‌കാരിക സാമൂഹ്യ രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ദാമു കാഞ്ഞിലശ്ശേരിയുടെ ഏഴാം ചരമ വാര്‍ഷികാചരണ പരിപാടി സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഒഞ്ഞു ചേരല്‍ വേദിയായി മാറി. കെ.എസ്.എസ്.പി.യു ചേമഞ്ചേരി യൂണിറ്റ് സംഘടിപ്പിച്ച അനുസ്മരണ പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ ഒമ്പതുമണിമുതല്‍ 11.30വരെ പൂക്കാട് സര്‍ഗവനി ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
സംഘടനാ പ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയായിരുന്നു അദ്ദേഹമെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. അനുസ്മരണ പരിപാടി ബ്ലോക്ക് കെ.എസ്.എസ്.പി.യു പ്രസിഡണ്ട് എന്‍.കെ.കെ മാരാര്‍ ഉദ്ഘാടനം ചെയ്തു. ഇ.ഗംഗാധരന്‍ മാസ്റ്റര്‍, കെ.പ്രദീപന്‍ മാസ്റ്റര്‍, വി.എം.ലീല ടീച്ചര്‍, എന്‍.വി.സദാനന്ദന്‍, പി.ഉണ്ണികൃഷ്ണന്‍, പി.പി.വാണി, ഒ.കെ.വാസു, വി.രാജന്‍ മാസ്റ്റര്‍, പി.കെ. മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.