75മത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ ആന്തട്ട ഗവ.യു.പി.സ്‌കൂള്‍, ഭീമന്‍ ത്രിവര്‍ണ ബാനര്‍ ഒരുക്കി ആഘോഷങ്ങള്‍ക്ക് തുടക്കമായി


Advertisement

കൊയിലാണ്ടി: 75-ാംമത് സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിച്ച് ആന്തട്ട ഗവ.യു.പി.സ്‌കൂള്‍. ഇതിന് മുന്നോടിയായി ഭീമന്‍ ത്രിവര്‍ണ ബാനര്‍ ഒരുങ്ങി. സ്‌കൂളിന്റെ കവാടത്തിനരികിലാണ് ബാനര്‍ ഒരുക്കിയിരിക്കുന്നത്.

Advertisement

മൂന്ന് മീറ്റര്‍ വീതിയില്‍ 20 മീറ്റര്‍ നീളത്തിലാണ് ബാനര്‍ ഒരുങ്ങിയത്. കേണല്‍ മാധവന്‍ നായര്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഡ്രോണ്‍ ഉപയോഗിച്ച് പുഷ്പവൃഷ്ടി , പതാക പറത്തല്‍ എന്നിവയും നടക്കും.

Advertisement

പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ്, ഹെഡ് മാസ്റ്റര്‍ എം.ജി.ബല്‍രാജ്, ഷിംലാല്‍.ഡി.ആര്‍, കെ.ബേബി, രമ എന്നിവരാണ് ഭീമന്‍ ബാനര്‍ ഒരുക്കാന്‍ നേതൃത്വം നല്‍കിയത്.

Advertisement

summary: 75th Independence Day, Anthatta Govt UP School started the celebration