വാക്കുത്തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായി; പാലക്കാട് കിഴക്കഞ്ചേരിയില്‍ 75 കാരിയായ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു


പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയില്‍ വാക്കുത്തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കൊന്നക്കല്‍ കടവ് കോഴിക്കാട്ട് വീട്ടില്‍ പാറുക്കിട്ടിയാണ് മരിച്ചത്. 75 വയസ്സായിരുന്നു.

ഇന്ന് രാവിലെയായിരുന്നു സംഭവം. വാക്കുത്തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായ ഭര്‍ത്താവ് നാരായണന്‍ കുട്ടി ഭാര്യയെ അക്രമിക്കുകയായിരുന്നു.

ശേഷം ഇദ്ദേഹം ഇക്കാര്യം മംഗലം ഡാം സ്റ്റേഷനില്‍ നേരിട്ടെത്തി അറിയിക്കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.