വടകര തോടന്നൂരില്‍ വയോധിക കിണറ്റില്‍ വീണ് മരിച്ചു


വടകര: തോടന്നൂരില്‍ വയോധിക കിണറ്റിൽ വീണ് മരിച്ചു. ബിസ്മില്ല വീട്ടിൽ മറിയം ആണ് മരിച്ചത്. എഴുപത്തിരമണ്ട് വയസായിരുന്നു.

പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ വടകര ഫയര്‍ ഫോഴ്സ് റെസ്ക്യൂ നെറ്റിന്‍റെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിച്ചു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം വടകര ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മകളുടെ വീട്ടിലായിരുന്നു മറിയം താമസിച്ചിരുന്നത്. രാവിലെ വെള്ളമെടുക്കാന്‍ പോയ വീട്ടുകാരാണ് മൃതദേഹം കണ്ടത്.

പരേതനായ സലാമാണ് മറിയത്തിന്റെ ഭർത്താവ്. ഏകമകൾ ഫൗസിയ. മരുമകൻ ലത്തീഫ്. പേരക്കുട്ടികൾ ലഫാഫ്, ലഫാദ്.

വടകര ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എസ്.സുജാതിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ഷിജു, സുദീപ്, ഷിബിഷാൽ, വിവേക്, വിപിൻ, സന്ദീപ്, പ്രജിത്ത് എന്നിവർ പങ്കെടുത്തു.