കീഴരിയൂര്‍ ധര്‍മ്മംകുന്ന് മലയില്‍ വ്യാജവാറ്റ് കേന്ദ്രത്തില്‍ റെയ്ഡ്; 700 ലിറ്റര്‍ വാഷും വാറ്റ് ഉപകരണവും കസ്റ്റഡിയില്‍
കീഴരിയൂര്‍: നെടുമ്പൊയില്‍ ധര്‍മ്മംകുന്ന് മലയില്‍ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി. ഇവിടെ നിന്നും 700 ലിറ്റര്‍ വാറ്റാന്‍ പാകപ്പെടുത്തിയ വാഷ് കണ്ടെടുത്തു. ഉടമസ്ഥനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അബ്കാരി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
വ്യാജവാറ്റിന് ഉപയോഗിക്കുന്ന വാറ്റ് സെറ്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും ഇവിടെനിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടികൂടിയ വാറ്റു കേന്ദ്രത്തിന്റെ നടത്തിപ്പുകാരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാര്‍ട്ടിയില്‍ പ്രിവന്റിവ് ഓഫീസര്‍ സബീറലി.പി.കെ, ഐ.ബി.പ്രിവന്റീവ് ഓഫീസര്‍ പ്രജിത്ത്.വി, ഗേഡ്.പി.ഒ.ജയരാജ്
സി.ഇ.ഒമാരായ രാജീവന്‍, നൈജീഷ് എന്നിവര്‍ പങ്കെടുത്തു.