പുതുവത്സരത്തില്‍ കൊയിലാണ്ടിക്കാര്‍ കുടിച്ചത് 70 ലക്ഷത്തിന്‍റെ മദ്യം; ജില്ലയില്‍ രണ്ടാമത്


Advertisement

കൊയിലാണ്ടി: പുതുവത്സരത്തലേന്ന് കൊയിലാണ്ടിക്കാര്‍ കുടിച്ചത് 70 ലക്ഷത്തിന്‍റെ മദ്യം. 70,44,190 രൂപയുടെ വില്‍പനയാണ് കണ്‍സ്യൂമര്‍ ഫെഡിന്‍റെ കൊയിലാണ്ടി വില്‍പനകേന്ദ്രത്തില്‍ രേഖപ്പെടുത്തിയത്.

കണ്‍സ്യൂമര്‍ ഫെഡിന്‍റെയും ബീവറേജിന്‍റെയും കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ മദ്യ വില്‍പനയില്‍ ജില്ലയില്‍ രണ്ടാം സ്ഥാനത്താണ് കൊയിലാണ്ടി. 77 ലക്ഷം രൂപയുടെ വില്‍പനയുമായി രാമനാട്ടുകര ബീവറേജ് ഔട്ട്ലെറ്റാണ് ഒന്നാമതുള്ളത്.

Advertisement

അതേസമയം, 34 ലക്ഷം രൂപയുടെ വില്‍പനയാണ് പയ്യോളി ബിവറേജ് ഔട്ട്ലെറ്റില്‍ നടന്നത്. പേരാമ്പ്ര 43.50 ലക്ഷം രൂപയുടേയും വടകര 38 ലക്ഷം രൂപയുടേയും വില്‍പന നടന്നു.

കോട്ടക്കടവ് 52 ലക്ഷം, തണ്ണീര്‍പന്തല്‍ 69 ലക്ഷം , കരിക്കാം കുളം 47 ലക്ഷം, പാവമണി 1 42 ലക്ഷം, പാവമണി 2- 40 ലക്ഷം, മിനിബൈപാസ് 63 ലക്ഷം, തിരുവമ്പാടി 66 ലക്ഷം എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍.

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് കേരളം കുടിച്ച് തീർത്തത്. കഴിഞ്ഞ വർഷത്തെ ഈ കാലയളവിലെ 10 ദിവസത്തെ മദ്യവിൽപ്പന 649.32 കോടിയായിരുന്നു.

Advertisement

അതേ സമയം, ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവുണ്ടായിരുന്നു. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്ക്കോ ഔട്ട്ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വർഷം ക്രിസ്തുമസ് ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്.

Advertisement

Summary: 70 lakh worth of alcohol was consumed by the Koyilandy people on New Year’s Eve