വീടിനോട് ചേര്‍ന്ന കൂടയില്‍ നിന്നും പിടിച്ചെടുത്തത് 52 കുപ്പി മാഹി മദ്യം; തിക്കോടി സ്വദേശി പിടിയില്‍


Advertisement

പയ്യോളി: തിക്കോടിയിലെ വീട്ടില്‍ സൂക്ഷിച്ച 52 കുപ്പി മാഹി മദ്യം പിടികൂടി. കരിയാറ്റിക്കുനി റിനീഷി (45) ന്റെ വീടിനോട് ചേര്‍ന്ന കൂടയില്‍ നിന്നുമാണ് മദ്യം പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് 12.40 ഓടെ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.

Advertisement

500 മില്ലി ലി.ന്റെ 52 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisement

പയ്യോളി പോലീസ് എസ്.എച്ച്.ഒ എ.കെ.സജീഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വീടിനോട് ചേര്‍ന്ന കൂടയില്‍ മദ്യം സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. ജി.ഷനോജ്, വിജേഷ് കീഴൂര്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Advertisement

Summary: 52 bottles of Mahi liquor were seized from