രാജ്യത്തിന്റെ പേര് ഭാരതം മാത്രമാക്കാനുള്ള കേന്ദ്ര സർക്കാർ നടപടി രാജ്യത്തോടുള്ള വെല്ലുവിളി; പയ്യോളിയിൽ കെ.പി ഭാസ്‌കരന്‍ മൂന്നാം ചരമവാർഷികം ആചരിച്ച് എൻ.സി.പി


Advertisement

പയ്യോളി: രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരതമെന്ന് മാത്രമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം രാജ്യത്തോടുള്ള വെല്ലുവിളിയാണെന്നും ഇത് രാജ്യത്തെ ജനങ്ങൾ അഗീകരിക്കില്ലെന്നും എൻ.സി.പി സംസ്ഥാന സെക്രട്ടറി സി.സത്യചന്ദ്രൻ. പൊതു പ്രവർത്തകനും ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്ക് – ഇരിങ്ങൽ കയർ വ്യവസായ സഹകരണ സംഘം ഡയറക്ടറും സാമൂഹിക കലാ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന കെ.പി ഭാസ്ക്കരന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് എൻ.സി.പി പയ്യോളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

Advertisement

ഇന്ത്യ എന്ന പേരിൽ വിപുലമായ പ്രതിപക്ഷ മുന്നണി രൂപികരിച്ചതിന്റെ ഭയത്താലാണ് രാജ്യത്തിന്റെ പേര് മാറ്റാൻ സംഘപരിവാർ നേതൃത്വത്തിലുള്ള സർക്കാർ തിരക്കിട്ട് ശ്രമം ആരംഭിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ എൻ.സി.പി പയ്യോളി മണ്ഡലം പ്രസിഡന്റ് എസ്.വി.റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു.

Advertisement

എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് സി.രമേശൻ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.കെ ശ്രീഷു മാസ്റ്റർ, ചേനോത്ത് ഭാസ്ക്കരൻ മാസ്റ്റർ, എ.വി ബാലകൃഷ്ണൻ, പി.വി വിജയൻ, വള്ളിൽ ശ്രീജിത്ത്, പി.വി സജിത്ത് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സംസ്ഥാനതല സ്കൂൾ വോളിബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് ജില്ലാ ടീം അംഗമായ നിയോണ ആർ ലിനീഷിനെ അനുമോദിച്ചു.

Advertisement