ജെ.സി.ഐ 34 -മത് നേഴ്‌സറി കലോത്സവം; ഓവറോള്‍ ജേതാവായി ഇലാഹിയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
പൊയില്‍ക്കാവ്: 34 -മത് നേഴ്‌സറി കലോത്സവം പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്നു. കലോത്സവത്തില്‍ ഇലാഹിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ജേതാവായി. ഫസ്റ്റ് റണ്ണറപ്പ് സേക്രട് ഹാര്‍ട്ട് പയ്യോളി സ്‌കൂളാണ് കരസ്ഥമാക്കിയത്. സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍ കോഴിക്കോട് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജെ.സി.ഐ പ്രസിഡന്റ് ഡോക്ടര്‍ അഖില്‍ എസ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സോണി സ്റ്റാര്‍ സിംഗര്‍ ഫെയിം ആയ കുമാരി ദേവനശ്രീയ വിശിഷ്ടാതിഥിയായി എത്തി.
നഴ്‌സറി കലോത്സവത്തിന്റെ പ്രോജക്ട് ഡയറക്ടര്‍ ജെസ്‌ന സൈനുദ്ദീന്‍ സ്വാഗതം ആശംസകള്‍ നേര്‍ന്നു. ചെങ്ങോട്ടുകാവ് ക്ഷേമകാര്യ ചെയര്‍മാന്‍ ബേബി സുന്ദര്‍രാജ്, മെമ്പര്‍ ബീന കുന്നുമ്മല്‍, കീര്‍ത്തി അഭിലാഷ്, അഡ്വ പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.