വിവിധ ആവശ്യങ്ങളുന്നയിച്ച് കുന്നുമ്മല്‍ എ.ഇ.ഒ ഓഫിസിന് മുന്നില്‍ അധ്യാപകരുടെ ധര്‍ണ്ണ


കുറ്റ്യാടി: എയിഡഡ് പ്രീപ്രൈമറിയോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് കുന്നുമ്മല്‍ എ.ഇ.ഒ ഓഫിസിന് മുന്നില്‍ ധര്‍ണ്ണ നടത്തി
അധ്യാപകരും ആയമാരും. വിവിധ ആവശ്യങ്ങളുന്നയിച്ചു നടത്തിയ ധര്‍ണ്ണ എഴുത്തുകാരന്‍ ജയചന്ദ്രന്‍ മൊകേരി ഉദ്ഘാടനം ചെയ്തു.

2012 ന്ന് മുന്‍പ്പുള്ള പ്രീ പ്രൈമറിയെ സ്‌കൂളിന്റെ ഭാഗമായി അംഗീകരിക്കുക, എയിഡഡ് പ്രീ പ്രൈമറി പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുക, തുല്യ ജോലിക്ക് തുല്യവേതനം ഉറപ്പ് വരുത്തുക, എയിഡഡ് പ്രീ പ്രൈമറിയില്‍ ജോലി ചെയ്യുന്ന വനിത ജീവനക്കാരോടുള്ള ചൂഷണം അവസാനിപ്പിക്കുക, 2012 ന് ശേഷം എയിഡഡ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രീ പ്രൈമറി ആരംഭികരുതെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക, സംസ്ഥാനത്തെ മുഴുവന്‍ എയിഡഡ് പ്രീ പ്രൈമറി അധ്യാപികമാര്‍ക്കും അംഗീകാരവും ശമ്പളവും അനുവദിക്കണമെന്നും ആവശ്യപെട്ടായിരുന്നു ധര്‍ണ്ണ സംഘടിപ്പിച്ചത്.

സീമ സി. അധ്യക്ഷത വഹിച്ചു. ലീബ കെ.കെ, ഗീത കെ, പ്രസീന കെ.കെ, സൗമ്യ വി.കെ, നിഷ, ബീന, രമ്യ എന്‍. കെ എന്നിവര്‍ സംസാരിച്ചു.