പൂക്കാട് തേങ്ങാകൂടയ്ക്ക് തീപിടിച്ചു; കത്തി നശിച്ചത് മൂവായിരത്തോളം തേങ്ങകള്‍
പൂക്കാട്: പൂക്കാട് തേങ്ങാ കൂടയ്ക്കു തീപിടിച്ച് മൂവായിരത്തോളം തേങ്ങകള്‍ കത്തിനശിച്ചു. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ പൂക്കാട് കോലക്കാടാണ് സംഭവം. കൊളക്കാട് യു.പി സ്കൂളിനു സമീപത്തുള്ള മണ്ണാർകണ്ടി മൊയ്തീന്റെ തേങ്ങാ കൂടയ്ക്കാണ് തീപിടിച്ചത്.
തേങ്ങ ഉണങ്ങാനായി അടിയിൽ തീയിട്ടിരുന്നു. ഇത് കയറിപിടിച്ചാണ് തേങ്ങാകൂടയ്ക്കു തീകത്തിയത്. ഇവിടെ നിന്ന് പുക ഉയരുന്നത് കണ്ടാണ് തീപിടുത്തമുണ്ടായത് അറിഞ്ഞത്. ഉടനെ തന്നെ കൊയിലാണ്ടി അഗ്നിശമന സേനയെ വിവരമറിയിക്കുകയും സേന എത്തി തീ അണയ്ക്കുകയുമായിരുന്നു. തീപിടുത്തത്തിൽ ഏകദേശം 3000 തേങ്ങയോളം കത്തിനശിച്ചു. 30000 രൂപയുടെ നാശനഷ്ട്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.
അസി. സ്റ്റേഷൻ ഓഫീസർ പ്രമോദ് പി കെ യുടെ നേതൃത്വത്തിൽ അഗ്നിശമനസേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപ് ഫയർ&റെസ്ക്യൂ ഓഫീസർമാരായ ശ്രീകാന്ത്, ബിനീഷ്, നിധിപ്രസാദ്, ഇർഷാദ്, സനൽരാജ്, ഹോംഗാർഡ് ബാലൻ, പ്രദീപ്കുമാർ എന്നി അഗ്‌നി ശമന സേന അംഗങ്ങളാണ് തീ അണച്ചത്.