രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; തിക്കോടി പെരുമാൾപുരം സ്വദേശിയിൽ നിന്നുൾപ്പെടെ കൊയിലാണ്ടി എക്സെെസ് കണ്ടെടുത്തത് 77 കുപ്പി മദ്യം


Advertisement

കൊയിലാണ്ടി: രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി എക്സെെസ് നടത്തിയ പരിശോധനയിൽ പിടികൂടിയത് 77 കുപ്പി മാഹി മദ്യം. തിക്കോടി പെരുമാൾപുരം സ്വദേശിയിൽ നിന്നും പയ്യോളി ഇരിങ്ങലിൽ പണിതീരാത്ത വീട്ടിൽ നിന്നുമായാണ് മദ്യം കണ്ടെടുത്തത്.

Advertisement

അനധികൃതമായി കെെവശംവെച്ച മാഹിമദ്യവുമായി തിക്കോടി പെരുമാൾപുരം സ്വദേശി പടിഞ്ഞാറെ തെരുവത്ത് താഴെ വീട്ടിൽ ഷൈജൻ(52) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 10.40 ഓടെയാണ് ഇയാൾ എക്സെെസ് പിടിയിലായത്. ഇയാളിൽ നിന്ന് മാഹിയിൽ നിന്നെത്തിച്ച 30 കുപ്പികളിലായി 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സെെസ് കണ്ടെടുത്തു. പയ്യോളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Advertisement

ഇരിങ്ങൽ വില്ലേജിലെ ചെത്തിൽ താരേമ്മൽ വെണ്ണാറോടി ചിത്രൻ (48) ൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ച 47 കുപ്പി മദ്യം കണ്ടെടുത്തത്. എക്സെെസ് സംഘം എത്തുന്നതറിഞ്ഞ് പ്രതി ഓടി രക്ഷപ്പെട്ടു. പുതുശ്ശേരി സംസ്ഥാനത്ത് മാത്രം വില്പപനാധികാരമുള്ള 47 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യമാണ് പിടിച്ചെടുത്തത്. ഇന്ന് രാവിലെ 9.10 ഓടെയായിരുന്നു പരിശോധന.

Advertisement

കൊയിലാണ്ടി റേഞ്ചിലെ അസി:എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രവീൺ ഐസക്കിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ശ്രീജിത്ത് സി കെ, ഷംസുദീൻ ടി, വനിത സി ഇ ഒ രേഷ്മ ആർ, സി ഇ ഒ ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

Summary: 30 bottles of liquor brought from Mahi; A native of Thikodi Perumalpuram native was arrested by Koyilandy excise