ആവശ്യമുള്ളവര്‍ക്ക് ഫോണ്‍ പരിശോധിക്കാം; വടകരയിലെ കാഫിർ പോസ്റ്റ് നിർമിച്ചത് റിബേഷാണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി
വടകര: കാഫിർ പോസ്റ്റ് നിർമിച്ചത് റിബേഷാണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി. കാഫിർ പോസ്റ്റ് നിർമ്മിച്ചത് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡണ്ട് സഖാവ് ആർഎസ് റിബേഷ് മാസ്റ്റർ ആണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുന്നു എന്നാണ്
ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി ഇറക്കിയ പോസ്റ്ററിൽ ഉള്ളത്. ആവശ്യമുള്ളവർക്ക് ഫോൺ പരിശോധിക്കാമെന്നും പോസ്റ്ററിലുണ്ട്. ഇന്ന് രാവിലെയാണ് ബ്ലോക്ക് കമ്മിറ്റി ഇനാം പ്രഖ്യാപിച്ചത്.
കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് ആണെന്ന് കഴിഞ്ഞ ദിവസങ്ങളിലായി വലിയ രീതിയിൽ പ്രചരണം നടക്കുന്നുണ്ട്. ഇത് അടിസ്ഥാന രഹിതമാണ്. സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിൽ റിബേഷിന് പങ്കില്ല. ആർക്ക് വേണമെങ്കിലും അദ്ദേഹത്തിന്റെ ഫോൺ പരിശോധിക്കാമെന്ന് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് സെക്രട്ടറി വടകര ഡോട് ന്യൂസിനോട് പറഞ്ഞു.
കമ്മിറ്റിയിൽ കൂടിയാലോചിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനം എടുത്തത്. വടകര ബ്ലോക്ക് പ്രസിഡണ്ട് റിബേഷല്ല കാഫിർ പോസ്റ്റ് നിർമിച്ചതെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് ഇനാം പ്രഖ്യാപിച്ചതെന്നും ബ്ലോക്ക് സെക്രട്ടറി വ്യക്തമാക്കി.