കാന്‍സര്‍ ബാധിച്ച് മുയിപ്പോത്ത് സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ അന്തരിച്ചു
മേപ്പയ്യൂര്‍: കാന്‍സര്‍ ബാധിതനായിരുന്ന മുയിപ്പോത്ത് സ്വദേശിയായ വിദ്യാര്‍ത്ഥി അന്തരിച്ചു. ചെണ്ട്യാങ്കണ്ടി നാസറിന്റെയും സൗദയുടെയും മകനായ മുഹമ്മദ് ജാസിലാണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു.
നാല് വര്‍ഷത്തോളമായി ജാസില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഒരു ഘട്ടത്തില്‍ രോഗം കുറഞ്ഞെങ്കിലും പിന്നീട് വീണ്ടും മൂര്‍ച്ഛിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
മേപ്പയ്യൂര്‍ സലഫി ഐ.ടി.ഐയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ജാസില്‍. ഷബീല്‍, നാജിയ എന്നിവര്‍ സഹോദരങ്ങളാണ്.