ഒന്നാം സമ്മാനം ഗോള്‍ഡ് കോയിന്‍ ബാലുശ്ശേരി സ്വദേശിനിയ്ക്ക്; വോയിസ് ഓഫ് മുണ്ടോത്ത് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചൊരുക്കിയ സമ്മാനക്കൂപ്പണ്‍ പദ്ധതി നറുക്കെടുത്തു
ഉള്ള്യേരി: വോയിസ് ഓഫ് മുണ്ടോത്ത് ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരുക്കിയ സമ്മാനക്കൂപ്പണ്‍ പദ്ധതിയുടെ നറുക്കെടുപ്പ് നടത്തി. ഉള്ള്യേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബലരാമന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ മുണ്ടോത്ത് അങ്ങാടിയിലാണ് നറുക്കെടുപ്പ് നടന്നത്.
കിടപ്പ് രോഗികള്‍ക്ക് ആവശ്യമായ സപ്പോര്‍ട്ടിങ് കെയര്‍ ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനു വേണ്ടിയുള്ള ഫണ്ട് സമാഹാരണത്തിനായാണ് സമ്മാനക്കൂപ്പണ്‍ പദ്ധതി നടത്തിയത്. ഒമ്പതാം വാര്‍ഡ് മെമ്പര്‍ കെ.എംസുധീഷ്, വിജയന്‍ മുണ്ടോത്ത്, ബാബു കുന്നത്, ഇ.എം.ഗോപാലന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.
സമ്മാന കൂപ്പണ്‍ വിജയികള്‍ക്കുള്ള സമ്മാനദാനം കക്കഞ്ചേരി ജി.എല്‍.പി സ്‌കൂള്‍ പ്രധാന അദ്ധ്യാപകനായ മോഹന്‍ദാസ് ടി.എം നിര്‍വഹിച്ചു. വോയിസ് ഓഫ് മുണ്ടോത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ സമ്മാനം ഏറ്റുവാങ്ങി.
ഒന്നാം സമ്മാനമായ ഗോള്‍ഡ് കോയിന്‍ നേടിയത് ബാലുശ്ശേരി സ്വദേശിനിയായ അനുപമയാണ്. രണ്ടാം സമ്മാനമായ അയണ്‍ ബോക്‌സ് നാരായണ്‍ ചാത്തന്‍ കുളത്തില്‍ നേടി.
മറ്റ് സമ്മാനങ്ങള്‍:
മൂന്നാം സമ്മാനം-ഷൈനി പറ്റാന്‍കോട്ട്
നാലാം സമ്മാനം-ഷൈജു വി.എം
സമ്മാന ദാന ചടങ്ങില്‍വോയിസ് ഓഫ് മുണ്ടോത്ത് സെക്രട്ടറി ബിനോയ് എം.എം.അധ്യക്ഷത വഹിച്ചു. അനൂപ് മുതുവാട്ട് മീത്തല്‍ സ്വാഗതവും നിധീഷ് നമ്പ്യാട്ടിയില്‍ നന്ദിയും പറഞ്ഞു.