സർ​ഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേള: കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് മാധ്യമ പുരസ്ക്കാരം


പയ്യോളി: ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയോടനുബന്ധിച്ചുള്ള മാധ്യമ അവാർഡുകൾ വിതരണം ചെയ്തു. അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ ഏറ്റവും മികച്ച വാർത്താ റിപ്പോർട്ടർമാർക്കുള്ള പ്രിന്റ് മിഡിയ, വിഷ്വൽ മീഡിയ, ഓൺ ലൈൻ മീഡിയ അവാർഡുകളാണ് വിതരണം ചെയ്തത്. ഓൺലെെൻ മീഡിയയിലെ മികച്ച രണ്ടാമത്തെ വാർത്താ റിപ്പോർട്ടർക്കുള്ള പുരസ്ക്കാരത്തിന് കൊയിലാണ്ടി ന്യൂസ് ഡോട് കോം ചീഫ് എഡിറ്റർ മുഹമ്മദ് ജദീർ അർഹനായി.

ദൃശ്യ മാധ്യമത്തിലെ മികച്ച റിപ്പോർട്ടിനുള്ള പുരസ്ക്കാരം ന്യൂസ് 18 റിപ്പോർട്ട് സുഷാന്ത് കരസ്ഥമാക്കി. പ്രിന്റ് മിഡിയയിൽ മാതൃഭൂമി റിപ്പോർട്ടർ ടി.എം മനോജ് ഒന്നാംസ്ഥാനവും സുപ്രഭാതം ലേഖൻ ടി.ഖാലിദും കേരള കൗമുദി ലേഖകൻ വിനോദ് സവിധം രണ്ടാംസ്ഥാനവും നേടി. ദേശാഭിമാനിയുടെ എൻ.ടി രാജൻ, വീക്ഷണത്തിന്റെ സുബീഷ് കുന്നങ്ങോത്ത് എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹനായി.

ട്രുവിഷൻ ന്യൂസ് ഡോട് കോമിലെ ചീഫ് എഡിറ്റർ കെ.കെ ശ്രീജിത്താണ് ഓൺലെെൻ മീഡിയയിലെ മികച്ച റിപ്പോർട്ടർ. കൊയിലാണ്ടി ന്യൂസ് ഡോട് കോമിനൊപ്പം പയ്യോളി വാർത്തയിലെ പ്രകാശൻ പയ്യോളിയും രണ്ടാംസ്ഥാനം നേടി. ഫ്ലാഷ് ന്യൂസിലെ വിനോദ് സവിധവും ഇ മലയാളം ന്യൂസിലെ നാസർ മുഹമ്മദും പ്രോത്സാഹന സമ്മാനത്തിന് അർഹരായി.

മേളയുടെ സമാപന സമ്മേളനത്തിൽ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മാധ്യമപ്രവർത്തകർക്കുള്ള പുരസ്ക്കാരം വിതരണം ചെയ്തു. സർട്ടിഫിക്കറ്റ്, മൊമന്റോ, ക്യാഷ് പ്രെെസ് അടങ്ങിയതാണ് പുരസ്ക്കാരം.

Summary: koyilandy new.com got sargalayam media award